index

അള്‍ത്താര മുഴുവന്‍ നിറഞ്ഞ് പള്ളിയുടെ വാതില്‍ വരെ നീണ്ടുകിടക്കുന്ന ഒരു വെഡ്ഡിങ് വെയ്ല്‍:, അതില്‍ കൊത്തിവച്ചിരിക്കുന്നത് ജീവന്‍ തുടിക്കുന്ന മാതാവിന്റെ രൂപം, ഏതൊരു വധുവും ആഗ്രഹിക്കുന്ന ഈ വെഡ്ഡിങ് സ്പെഷ്യല്‍ വസ്ത്രം മരുമകള്‍ക്കായി ഒരുക്കിയത് അങ്കമാലി പൂണോലില്‍ സില്‍ക്സിന്റെ ഉടമയും സംരഭകയുമായ മിനി ഡൊമിനിക്കാണ്. നിര്‍മല്‍ ഡൊമിനിക്ക്-എസ്തര്‍ റബേക്ക എന്നിവരുടെ വിവാഹത്തിനാണ് ഈ വന്‍ സര്‍പ്രൈസ് ഒരുങ്ങിയത്. 

മകന്റെ ഭാര്യയാകുന്ന കുട്ടിക്കായി ഇതുവരെ മലയാളികള്‍ കാണാത്ത രീതിയിലുള്ള വസ്ത്രം ചെയ്തെടുക്കുന്നമെന്ന ഒരു അമ്മയുടെ സ്വപ്നമാണ് വെഡ്ഡിങ് വെയ്ലിന്റെ രൂപത്തില്‍ മലയാളിയെ ആശ്ചര്യപ്പെടുത്തിയത്. ഹാന്‍ഡ് ക്രാഫ്റ്റായാണ് മാതാവിന്റെ രൂപം നെയ്തെടുത്തത്. പതിനഞ്ച് മീറ്ററാണ് വെഡ്ഡിങ് വെയ്ലിന്റെ നീളം. തന്റെ കൂടെയുള്ള ഡിസൈനര്‍മാരുമായി ഒരുപാട് ചര്‍ച്ചകള്‍ നടത്തിയ ശേഷം ഡിസൈന്‍ ചെയ്ത വെഡ്ഡിങ് വെയ്ലാണിതെന്ന് മിനി പറയുന്നു.കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊന്നൊന്നും മിനി കൂട്ടിച്ചേര്‍ത്തു.

സാധാരണ വീട്ടമ്മയില്‍ നിന്ന് സ്വപ്രയത്നത്താല്‍ മികച്ച സംരംഭകയിലേക്ക് വളര്‍ന്നുവന്ന വനിതയാണ് മിനി ഡൊമിനിക്. ഏതൊരു മലയാളി വീട്ടമ്മ പോലെയും ഒരുകാലം വരെ വീട് മാത്രമായിരുന്നു മിനി ഡൊമിനിക്കിന്റെയും ലോകം. ഭര്‍ത്താവ് ബിസിനസ് തിരക്കുകളില്‍ ഓടുമ്പോള്‍ മൂന്ന് മക്കളെയും മാറോടണച്ച് വളര്‍ത്തിയെടുത്തത് മിനിയാണ്. കുട്ടികള്‍ കുറച്ച് വലുതായപ്പോള്‍ കുടുംബ ബിസിനസ്സിലെ അക്കൗണ്ടിങ് സെക്ഷന്‍ മിനി കൈകാര്യം ചെയ്തു തുടങ്ങി. ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ച ആ പകലുകളില്‍ മിനി ഒരു സ്വപ്നം കണ്ടു, തന്റെ സ്വപ്നത്തിലുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും ഒരു വസ്ത്രശാല. മക്കള്‍ മൂന്നുപേരും സ്വയം കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയതോടെ ആ സ്വപ്നത്തെ കുറിച്ച് മിനി ഭര്‍ത്താവിനോട് പറഞ്ഞു. പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല ആ സ്വപ്നത്തിന് ചിറകുമുളച്ചു. രാജ്യം സ്വാതന്ത്ര്വത്തിന്റെ പുലരിയിലേക്ക് കണ്ണുതുറന്നതിന്റെ മധുരം പങ്കിടുന്ന 2016-ലെ സ്വാതന്ത്ര്യദിന പുലരിയില്‍ മിനി സ്വതന്ത്ര്വ സംരംഭകയായി.

 

അങ്കമാലിയുടെ ഹൃദയത്തില്‍ അന്ന് മുതല്‍ വസ്ത്ര സ്വപ്നങ്ങള്‍ പുതിയ സമവാക്യവുമായി പുണോലില്‍ സില്‍ക്സ് പ്രവര്‍ത്തമാരംഭിച്ചു. കൂട്ടായ പ്രയത്നത്തില്‍ പുണോലില്‍ സില്‍ക്സ് സ്വപ്ന തുല്യമായി വളര്‍ന്നു. നൂതന ഡിസൈനുകളിലുള്ള മികച്ച വസ്ത്രങ്ങള്‍ തേടി പുണോലില്‍ സില്‍ക്സിലേക്ക് കേരളക്കര ഒഴുകിയെത്തി. മികച്ച ഗുണമേന്മയും പുതുമയും എപ്പോഴും ഉറപ്പുവരുത്തിയതാണ് വിജയരഹസ്യമെന്ന് മിനി ഡൊമിനിക്ക് പറയുന്നു. ' കോവിഡ് കാലത്ത് എല്ലാവരെയും പോലെ ഞങ്ങള്‍ ചെറിയ പ്രതിസന്ധി നേരിട്ടു. അപ്പോഴാണ് ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് കസ്റ്റമേഴ്സില്‍ നിന്ന് ലഭിച്ചത്. വിദേശമലയാളികള്‍ വരെ ഒരുപാട് ഓര്‍ഡറുകളുമായി ആ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ ഞങ്ങളുടെ കൂടെ നിന്നു' മിനി പറഞ്ഞു.

പൗള്‍ട്രി ബിസിനസ്മാനായ ഡൊമിനിക്ക് പൂണോലിലാണ് മിനിയുടെ ഭര്‍ത്താവ്. നിര്‍മല്‍ ഡൊമിനിക്ക്, നിശാന്ത് ഡൊമിനിക്, നന്ദ റോസ് എന്നിവരാണ് മക്കള്‍. ഏറെ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തുന്ന എസ്തര്‍ റബേക്കയും ഇനി പൂണോലില്‍ കുടുംബത്തിന്റെ സ്വപ്നങ്ങളില്‍ കൂട്ടുചേരും.

Read more at : https://grihalakshmi.mathrubhumi.com/ramp/poonolil-silks-1.8848713